June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ ‘ദിനോസർ’ കൃഷി വൈറൽ”

SHARE

പാലക്കാട്ടെ ദിനോസർ കൃഷിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നല്ല ഒരു വരുമാന മാർഗം ആയാണ് പാലക്കാട്ടെ ദിനോമുക്ക് നിവാസികൾ ദിനോസർ കൃഷിയെ കാണുന്നത്. ദിനോസർ മുട്ടയ്ക്കും മാസംത്തിനും ആവശ്യക്കാർ ഏറെയാണ്.

ദിനോസർ കൃഷിയിലെ വരുമാന മാർഗങ്ങളും പരിപാലന രീതികളും വിവരിക്കുന്ന വീഡിയോയിലാണ്​ ഇക്കാര്യങ്ങളെല്ലാം പറയുന്നത്. വീഡിയോ ആദ്യം കാണുമ്പോൾ ആരും ഒന്ന് അമ്പരക്കുമെങ്കിലും, പതിയെ സംഗതി എഐ ആണെന്ന് മനസിലാകും.”

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ദിനോസറുകളുടെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് മനോഹരമായ ഗ്രാമ പശ്ചത്തലത്തിൽ വീഡിയോ ഒരുക്കിയിരിക്കുന്നത്. ആരെയും ഒന്ന് ഞെട്ടിക്കുന്ന തരത്തിൽ കൃത്യമായ ശബ്ദ- ദൃശ്യ മികവോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

‘സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍’ ആണ് വീഡിയോയ്ക്ക് പിന്നിൽ. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ ഇതിനകം 1.9 മില്യൺ കാഴ്ചകൾ നേടിയിട്ടുണ്ട്. തമിഴ് നടൻ ശിവകാർത്തികേയൻ, നടി ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി സെലിബ്രിറ്റികളും വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്.”