September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

അജൈവ മാലിന്യങ്ങളില്‍ നിന്നും ഉല്‍പന്നങ്ങളും, അലങ്കാര വസ്തുക്കളും, നിര്‍മ്മിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടിക്ക് പാലക്കാട് തുടക്കം

SHARE

അജൈവ മാലിന്യങ്ങളില്‍ നിന്നും ഉല്‍പന്നങ്ങളും, അലങ്കാര വസ്തുക്കളും, നിര്‍മ്മിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടിക്ക് പാലക്കാട് തുടക്കം. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരള കാംപയിനുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അപ്‌സൈക്കിളിംഗ് ആര്‍ട്ട് എന്ന പരിശീലന പരിപാടി മാലിന്യ സംസ്‌കരണ രംഗത്തെ കുടുംബശ്രീയുടെ പുതിയ കാല്‍വയ്പ്പാണ്.

ഹൃദയം കവരുന്ന ചിത്രങ്ങളാൽ നിറഞ്ഞ കുപ്പികൾ, വർണാഭമായ ഇതളുകൾ വിടർത്തിയ പൂക്കൾ, ആകർഷകമായ പെൻ ഹോൾഡറുകൾ കുപ്പത്തൊട്ടിയിൽ വീഴുന്ന പാ‌ഴ്‌വസ്തുക്കളാൽ നിർമിച്ചതാണെന്ന് കണ്ടാൽ ആരും പറയില്ല. പാലക്കാട് കോട്ടമൈതാനത്ത്‌ കുടുംബശ്രീ സംഘടിപ്പിച്ച അപ്‌ സൈക്ലിങ് പരിശീലനമാണ്‌ വേറിട്ട കാഴ്‌ചയായത്‌. ജില്ലയിലെ വിവിധ ബ്ലോക്കുകളിൽനിന്നുള്ള 358 കുടുംബശ്രീ പ്രവർത്തകരാണ്‌ മാലിന്യത്തെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാൻ പഠിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനംചെയ്തു.

 

എഷ്യയിൽ ആദ്യമായാണ്‌ ഇത്തരമൊരു പരിപാടി നടക്കുന്നത്‌. വിവരമറിഞ്ഞ്‌ ടാലന്റ്‌ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌ പ്രതിനിധികളും എത്തിയിരുന്നു. ഭൂമിയെ സംരക്ഷിക്കാന്‍ അജൈവ മാലിന്യങ്ങളെ അപ് സൈക്ലിങ്ങിലൂടെ ഉപകാരപ്രദവും വില്പനയ്ക്കുള്ള വസ്തുക്കളാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.