വയനാട് സിപിഐഎമ്മിൽ വൻ പൊട്ടിത്തെറി; നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുനെന്ന് മുതിർന്ന നേതാവ് എ വി ജയൻ

വയനാട് പൂതാടിയിലെ CPIM സംഘടനാ പ്രശ്നം വീണ്ടും രൂക്ഷമാകുന്നു. കർഷകസംഘം ജില്ലാ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ AV ജയൻ പാർട്ടിക്കെതിരെ പരസ്യമായി രംഗത്ത് എത്തി. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുന്നതായി എ.വി.ജയൻ ആരോപിച്ചു.
ജയനെ നേരത്തെ ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച്ഘടകത്തിലേക്ക് തരം താഴ്ത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാത്തതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരസ്യ പ്രതികരണം.
ശശീന്ദ്രൻ- റഫീഖ് പക്ഷത്തിനെതിരായ വിമർശനം വേട്ടയാടലിന് വഴിവെച്ചെന്നും ജയൻ പറയുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു.
തന്നെ വേട്ടയാടാൻ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും ജയൻ വിമർശിക്കുന്നു. ആസൂത്രിതമായ അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

