September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

75000 ൽ കുറയാത്ത വോട്ട് എനിക്ക് ലഭിക്കും,35000 ന് മുകളിൽ സ്വരാജ് കയറില്ല, 45,000 ന് മുകളിൽ ഷൗക്കത്തും എത്തില്ല: പി വി അൻവർ

SHARE

കലാശക്കൊട്ട് ഒഴിവാക്കിയത് പല തരത്തിൽ വ്യാഖനിക്കുന്നുവെന്ന് പി വി അൻവർ. യഥാർത്ഥ കലാശക്കൊട്ട് 19 ന്. അന്ന് പിണറായിസത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കും. പ്രവർത്തകർ ഇപ്പോൾ ഫീൽഡിലാണ്.

കനത്ത ഗതാഗത കുരുക്ക് ആണ് നിലമ്പൂരിൽ. കലാശക്കൊട്ട് നടത്തി അത് കൂട്ടാൻ ആഗ്രഹിക്കുന്നില്ല. പിണറായി സർക്കാരിൻ്റെ വിലയിരുത്തൽ ആകും എന്നാണ് പലരും പറഞ്ഞത്. ഗോവിന്ദൻ മാഷിനോട് ഒരു ചോദ്യം.

ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആവുകയാണ്. സർക്കാരിന്റെ 99 ശതമാനം സംവിധാനങ്ങളും ഇവിടെ ഉണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങാൻ ആണ് ശ്രമം. ഇവിടെ പ്രവർത്തകർക്ക് റോള് ഇല്ല. മരുമോൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് ആണ് എല്ലാം ചെയ്യുന്നത്.

കിറ്റ് കൊടുക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ സ്വരാജ് തോറ്റാൽ മുഖ്യമന്ത്രി രാജി വെക്കുമോ ? എന്ന് ഗോവിന്ദൻ മാഷ് പറയണം. അല്ലെങ്കിൽ മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുമോ. തോറ്റാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയോട് രാജി വെക്കാൻ പറയാൻ സിപിഐഎം നേതൃത്വം തയ്യാറാകുമോ എന്നും അൻവർ ചോദിച്ചു.

2010 ഇൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആണ് ആര്യാടൻ ഷൗകത്ത് വോട്ട് മറിക്കാൻ തുടങ്ങിയത്. അന്ന് യുഡിഎഫ് ജയിച്ചാൽ നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ ഇപ്പോഴത്തെ kpcc സെക്രട്ടറി വിഎ കരീം ആവുമായിരുന്നു. അന്ന് കരീമിനെ ഷൗകത്ത് കാല് വാരി തോൽപ്പിച്ചു.