ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരം; സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും ചുരുക്കപ്പട്ടികയില്‍

1 min read
SHARE

ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യതാരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും. ഇക്കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്ന് ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. സ്മൃതി മന്ദാന ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളാണ് കളിച്ചത്. 743 റണ്‍സ് ഇത്രയും മത്സരങ്ങളില്‍ നിന്ന് സ്മൃതി കണ്ടെത്തി. ജനുവരി അവസാനമായിരിക്കും പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.