June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 10, 2025

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

1 min read
SHARE

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം ഇനി വ്യോമസേനയുടെ പതാകയിൽ. 72 വർഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്. പ്രയാഗ് രാജിൽ വിവിധ വിഭാഗങ്ങളിലുള്ള നൂറിലേറെ വിമാനങ്ങളും ഹെലികോപ്റ്ററുകളും അണിനിരക്കുന്ന വൻ അഭ്യാസപ്രകടനം ഉണ്ട്. വ്യോമസേനയിൽനിന്ന് ഒഴിവാക്കുന്ന മിഗ് 21 വിമാനങ്ങൾ അവസാനമായി അഭ്യാസത്തിൻറെ ഭാഗമാകും.രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു. ആധുനികവൽക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ വേഗത്തിൽ മുന്നേറ്റം നടക്കുന്നു. വനിത അഗ്‌നിവീർകളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന മേധാവി പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ മൂല്യങ്ങൾ പ്രദർശിപ്പിക്കുന്ന ജാലകമാകും പുതിയ പതാകയെന്ന് പ്രതിരോധ പിആർഒയും ഗ്രൂപ്പ് ക്യാപ്റ്റനുമായ സമീർ ഗംഗാഖേദ്കർ പറഞ്ഞു.ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വനിതാ ഓഫീസർ പരേഡിന് നേതൃത്വം നൽകുന്നത്. മാർച്ചിൽ വ്യോമസേനയുടെ വെസ്‌റ്റേൺ സെക്ടറിലെ ഫ്രണ്ട് ലൈൻ യൂണിറ്റിന്റെ കമാൻഡറായി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ തിരഞ്ഞെടുത്തിരുന്നു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വനിതയും ഷാലിസയാണ്.

കഴിഞ്ഞ വർഷം ഇന്ത്യൻ നാവികസേനയുടെ പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് കൊണ്ടാണ് ഇന്ത്യൻ നാവികസേന പുതിയ പതാകയിലേക്ക് മാറിയത്. സെൻറ് ജോർജ് ക്രോസിൻറെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചയിരുന്നു നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക.