ഇന്ദിരാ ഗാന്ധിയുടെ 39-ാം മത് രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും ,അനുസ്മരണവും നടത്തി
1 min readമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം മത് രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും ,അനുസ്മരണവും നടത്തി .ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പുഷ്പ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ , വി വി പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി . നേതാക്കളായ ടി ഒ മോഹനൻ , കെ പ്രമോദ് ,സുരേഷ് ബാബു എളയാവൂർ ,അമൃത രാമകൃഷ്ണൻ ,അഡ്വ .റഷീദ് കവ്വായി ,വി പി അബ്ദുൽ റഷീദ് ,എം പി വേലായുധൻ , സി വി സന്തോഷ് ,സി ടി ഗിരിജ ,ശ്രീജ മഠത്തിൽ ,രജിത്ത് നാറാത്ത് ,ടി ജയകൃഷ്ണൻ , കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .