കാരുണ്യ യാത്രയുമായി ഇരിക്കൂർ ബസ് കൂട്ടായ്മ
1 min read

ഇരിക്കൂർ: ഉരുൾപൊട്ടലിൽ ജീവിതം മാറി മറിഞ്ഞ വയനാട്ടുകാരെ ചേർത്തുപിടിക്കാൻ ദൂരങ്ങൾക്കിപ്പുറത്തു നിന്ന് സ്നേഹ ഹർഷവുമായി ബസ് കൂട്ടായ്മ കണ്ണൂർ ഇരിക്കൂർ ബസ് ഫാമിലി വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇരിക്കൂർ – ഉളിക്കൽ – ഇരിട്ടി – തളിപ്പറമ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന നെല്ലൂർ ബസ് കാരുണ്യ യാത്ര നടത്തി. ഇരിക്കൂർ ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എം.വി.ഐ.റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇരിക്കൂർ എസ്. ഐ ഷിബു എഫ്. പോൾ ഉദ്ഘാടനം ചെയ്തു. ബസ് ഡ്രൈവർ അനൂപ്, കണ്ടക്‌ടർ സോജൻ, ക്ലീനർ പ്രജിത്ത്, ബസ് ഫാമിലി അംഗങ്ങളായ ബിജു, അർഷാദ്, രാഹുൽ, ഷംസുദീൻ TP, ദയാൽ ബ്ലാത്തൂർ, നിഷാന്ത്, അക്കു സുവിൽ പ്രഭാകർ എന്നിവർ നേതൃതം നൽകി. സർവ്വീസിൽ ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക് സംഭാവന ചെയ്യും.
