ഇരിട്ടി നഗരസഭ ഇ- മാലിന്യ ശേഖരണം ബഹുമാനപ്പെട്ട ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ഉദ്ഘാടന കർമ്മം നിർവഹിച്ചു.
1 min read

ഇരിട്ടി നഗരസഭ ഇ- മാലിന്യ ശേഖരണം ബഹുമാനപ്പെട്ട ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത പുന്നാട് പത്മിനിയുടെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് തുക നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ സോയ അധ്യക്ഷത വഹിച്ചു,
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ സുരേഷ്, ജനപ്രതിനിധികളായ കെ.മുരളീധരൻ, കെ.നന്ദനൻ, ഷൈജു എ കെ. സെക്രട്ടറി ഇൻ ചാർജ് ശ്രീമതി നിഷ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി,ഹെൽത്ത് ഇൻസ്പെക്ടർ ഷാജി,പി എച്ച് ഐ സന്ദീപ്, ഹരിത കർമ്മ സേന അംഗങ്ങളൂംചടങ്ങിൽ പങ്കെടുത്തു.
