ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം; നാമനിർദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
1 min read

പാകിസ്ഥാന് പിന്നാലെ ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കൻ സന്ദർശനത്തിനിടയിലാണ് നാമനിർദേശം ചെയ്ത വിവരം നെതന്യാഹു ട്രംപിനെ അറിയിച്ചത്.
സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ ട്രംപ് പങ്കുവഹിച്ചു എന്നും, ഇവിടെ ഇരുന്ന് സംസാരിക്കുന്ന ഈ സമയത്ത് തന്നെ മറ്റ് രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരിക്കും അദ്ദേഹം. സമാധാനത്തിനുള്ള നൊബേലിന് താങ്കൾ അർഹനാണ് എന്ന് പറഞ്ഞാണ്. അത്താഴ വിരുന്നിനിടെ നാമനിർദേശം ചെയ്ത കത്ത് നെതന്യാഹു ട്രംപിന് കൈമാറിയത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കയുടെ ഇടിപെടലിനെയും നെതന്യാഹു പുകഴ്ത്തി. കൂടാതെ പ്രതിസന്ധികളെ നേരിടാനും അവസരങ്ങൾ സൃഷ്ടിക്കാനും അമേരിക്കൻ ഇസ്രയേൽ ബന്ധം കൊണ്ട് സാധിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ അർത്ഥവത്തായ പ്രവൃത്തിയാണ് ഇത്. നെതന്യാഹുവിനോടുള്ള നന്ദി അറിയിക്കുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
