May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

ഇസ്രയേലിന്റെ ക്രൂരമായ ഡബിള്‍ ടാപ്പിംഗ് ആക്രമണം, ഐസിയു തകര്‍ക്കല്‍, ഭീഷണിപ്പെടുത്തി പലായനത്തിന് പ്രേരിപ്പിക്കല്‍; ഗസ്സയിലെ യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞ് മലയാളി ഡോക്ടര്‍

SHARE

കരയുദ്ധത്തിന്റേയും സംഘര്‍ഷത്തിന്റേയും നടുവില്‍ ഗസ്സയിലെ നാസ്സര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിന്റെ നടുക്കുന്ന അനുഭവങ്ങള്‍ പറഞ്ഞ് മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. വംശഹത്യയുടെ അങ്ങേയറ്റമാണ് താന്‍ ഗസ്സയില്‍ കാണുന്നതെന്നും നിത്യവും കണക്കില്ലാത്ത മരണങ്ങള്‍ കണ്‍മുന്നില്‍ നടക്കുന്നുവെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. നാസ്സര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ രണ്ട് ആക്രമണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നുവെന്നും ഐസിയു ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗസ്സയില്‍ കരയുദ്ധം ശക്തമായതിന് പിന്നാലെ നിര്‍ബന്ധിത പലായനങ്ങളാണ് നടക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ഗസ്സ സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റ് ബോംബ് വച്ച് തകര്‍ക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തി ജനതയെ അവിടെ നിന്ന് തുരത്തുന്നത്. 40 കിലോമീറ്റര്‍ ട്രക്ക് യാത്രയ്ക്ക് 80000 രൂപ വരെ കൊടുത്താണ് പലരും ഗസ്സ സിറ്റി വിടുന്നത്. പിന്നെയും കിലോമീറ്ററുകളോളം നടക്കേണ്ടിയും വരും. ഇതിനെല്ലാം പണമില്ലാത്തവരുമുണ്ട്. പലായനത്തിനായി കഴുത വണ്ടിയേയും ആശ്രയിക്കുന്നവരുണ്ട്. ഗസ്സ സിറ്റിയില്‍ നിന്ന് ഇവര്‍ എവിടേക്ക് പോകുമെന്നതാണ് ചോദ്യം. ഭൂരിഭാഗം സ്ഥലങ്ങളിലും സൂചി കുത്താനുള്ള ഇടമില്ല. തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും പിന്നില്‍ ഉപേക്ഷിച്ചാണ് ഗസ്സയിലെ ജനത പലായനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗസ്സയിലെ കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിക്കുകയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. തനിക്കും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിക്കാനുള്ളത്. ചോറും പരിപ്പും മാത്രമാണ് എന്നത്തേയും ഭക്ഷണം. എണ്ണയോ പച്ചക്കറികളോ കിട്ടില്ല. ബോംബാക്രമണത്തിലേല്‍ക്കുന്ന പരുക്ക് കൂടാതെ പോഷകാഹാരക്കുറവ്, ശ്വാസകോശ രോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവ ജനങ്ങളെ വലയ്ക്കുന്നു. ഡബിള്‍ ടാപ്പിംഗ് എന്ന ക്രൂരമായ ആക്രമണ രീതിയാണ് ഇസ്രയേല്‍ പിന്തുടരുന്നത്. ഒരു ബോംബ് പൊട്ടി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതേ സ്ഥലത്ത് വീണ്ടും ബോംബുപൊട്ടും. അപ്പോള്‍ ആദ്യം പരുക്കേറ്റവരെ രക്ഷിക്കാനെത്തിയവര്‍ കൂടി മരിക്കും. മരണങ്ങള്‍ ഇപ്പോള്‍ ഗസ്സയിലെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നുവെന്നും ഡോ. സന്തോഷ്