September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയിൽ ഇത് പൂക്കാലം…

SHARE

കിഴക്കൻ ചിലിയിലെ അറ്റക്കാമ മരുഭൂമി അവിചാരിതമായി പെയ്ത മഴയിൽ പൂത്തുലഞ്ഞിരിക്കുയാണ്. നീണ്ടുനിവർന്നുകിടക്കുന്ന വെളുപ്പും പർപ്പിളും നിറമുള്ള പൂവുകളാണ് മുഖ്യ ആകർഷണം. ​ഗ്വാൻകോ ഫീറ്റ് എന്നറിയപ്പെടുന്ന സസ്യമാണ് മരുഭൂമിയിൽ പുഷ്പിച്ചത്. നല്ല മഴ ലഭിക്കുമ്പോഴാണ് മരുഭൂമിയിൽ പൂക്കൾ വിരിയുന്നത്. ചെടിയ്ക്ക് വളരാനുള്ള മഴ ലഭിക്കുന്നതുവരെ വിത്തുകൾ മണലിന്റെ അടിയിൽ ആണ്ടുകിടക്കുകയും മഴ ലഭിക്കുമ്പോൾ പൂത്തുലയുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ഉത്തരധ്രുവത്തിൽ സ്ഥിതിചെയ്യുന്ന അറ്റക്കാമ മരുഭൂമി. നാല്പത് വർഷത്തിനിടെ 15 പ്രാവശ്യമാണ് ഇതുപോലെ സംഭവിക്കുന്നത്. മുൻപ് സെപ്റ്റംബർ മാസത്തിലായിരുന്നു അറ്റക്കാമ പൂത്തിരുന്നത്. ഈ പ്രാവശ്യം പൂക്കൾ നേരത്തെ വിരിഞ്ഞതിന്റെ കാരണം എൽനിനോ പ്രതിഭാസത്തെ തുടർന്ന് പെയ്ത കനത്തമഴയാണ്. അറ്റക്കാമയിൽ 2015ലാണ് അവസാനമായി പൂക്കാലം വിരുന്നെത്തിയത്.