താത്കാലിക അധ്യാപക നിയമനത്തിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

മലപ്പുറം: സർക്കാർ സ്‌കൂളുകളിൽ അധ്യാപകനിയ മനങ്ങൾ ഉൾപ്പെടെ എല്ലാ താത്കാലിക നിയമനങ്ങൾ ക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാ ക്കി. നേരത്തേതന്നെ ഈ നിർദേശം ഉണ്ടായിരുന്നെങ്കിലും താത്കാലികനിയമനങ്ങളിൽ അത് പൊതുവേ പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്.വടകരയിൽ അധ്യാപകർ എംഡിഎംഎ കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് സർട്ടിഫിക്കറ്റ് കർ ശനമാക്കുന്നത്. താത്കാലിക അധ്യാപകരെ നിയമിക്കാനായി സ്‌കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം’ എന്ന് പ്രത്യേകം രേഖപ്പെടു ത്താനും നിർദേശമുണ്ട്.

