ജെയ്ക്.സി.തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കമായി
1 min readജെയ്ക്.സി.തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഇന്ന് തുടക്കമായി. മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നുമാണ് ആദ്യ ദിനത്തെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ.മാണി പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു.പുതുപ്പള്ളിയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ജെയ്ക് സി തോമസ് പര്യടനത്തിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ജനങ്ങല്‍ നാടിന്റെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ജെയ്ക് പറഞ്ഞു.