ജാനകി എന്നത് ജാനകി വി; ‘വി ഫോർ…… വി ശിവൻകുട്ടി’; പരിഹാസവുമായി മന്ത്രി ശിവൻകുട്ടിയും സംവിധായകൻ ലിജോയും
1 min read

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ കേന്ദ്ര സെൻസർ ബോർഡിനെതിരെ മന്ത്രി വി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. സിനിമയിലെ കഥാപാത്രത്തിന്റെ പേര് ‘ജാനകി വി’ എന്നാക്കണമെന്നായിരുന്നു സെൻസർ ബോർഡ് നിലപാട്.
മന്ത്രിയുടെ മുഴുവൻ പേരായ ‘വി ശിവൻകുട്ടി’എന്ന് എഴുതിയ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്. സിബിഎഫ്സിയുടെ നടപടിയെ പരിഹസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. ‘വി ഫോർ……’ എന്ന് എഴുതിയ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്….
ജെഎസ്കെ വിവാദത്തിൽ ഇതിന് മുമ്പും സിബിഎഫ്സിയെ ട്രോളി മന്ത്രി രംഗത്തു വന്നിട്ടുണ്ട്. ജാനകിയെന്നത് സീതാദേവിയുടെ മറ്റൊരു പേരായതിനാലാണ് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്ന സിബിഎഫ്സിയുടെ വാദത്തിനെയാണ് അന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചത്. ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
അതേസമയം സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് മാറ്റാം എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
