മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ അന്തരിച്ചു

കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു അദ്ദേഹം.

