കെ. അനിൽകുമാറിന്റെ ‘ഇയ’ ഇന്ന് പ്രകാശനം ചെയ്യും.

SHARE

കെ. അനിൽകുമാറിന്റെ പുതിയ നോവൽ ‘ഇയ’യുടെ പുസ്തകപ്രകാശനം ഇന്ന് (ഒക്ടോബർ 27) വൈകിട്ട് അഞ്ചിന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന നോവൽ പ്രശസ്ത എഴുത്തുകാരൻ പി.കെ. പാറക്കടവ് യുവ എഴുത്തുകാരി കെ. മേഘ്നയ്ക്ക് നൽകി പ്രകാശനം ചെയ്യും.
രാജു കാട്ടുപുനം അധ്യക്ഷനാകുന്ന ചടങ്ങിൽ എം.കെ. മനോഹരൻ മുഖ്യാതിഥിയായിരിക്കും. അമൽരാജ് പാറേമ്മൽ പുസ്തകപരിചയം നടത്തും. കെ.വി. ശശിധരൻ, പവിത്രൻ മണാട്ട്,അസീസ് നല്ലവീട്ടിൽ, ഡോ. കെ.കെ. രാജാറാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ചരിത്രം, ദലിത് സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയമായ രചനകൾ നടത്തിയിട്ടുള്ള എഴുത്തുകാരനാണ് കെ. അനിൽകുമാർ.