കെ. അനിൽകുമാറിന്റെ പുതിയ നോവൽ ‘ഇയ’ പ്രകാശനം ചെയ്തു.

കെ. അനിൽകുമാറിന്റെ പുതിയ നോവലായ ‘ഇയ’യുടെ പുസ്തകപ്രകാശനച്ചടങ്ങ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ പ്രകാശനച്ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.2026 ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങിൽ ബിജു പുതുപ്പണം സ്വാഗതം ആശംസിച്ചു. രാജു കാട്ടുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ പി.കെ. പാറക്കടവ് യുവ എഴുത്തുകാരി കെ. മേഘ്നയ്ക്ക് നൽകിപുസ്തകം ചടങ്ങിൽ സന്നിഹിതരായ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

എം.കെ. മനോഹരൻ, അമൽരാജ് പാറേമ്മൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് സാഹിത്യചർച്ചയും സംഘടിപ്പിച്ചു.സാഹിത്യപ്രേമികളുടെയും വായനക്കാരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് പുതിയ നോവലിന്റെ പരിചയപ്പെടുത്തലിനും സാഹിത്യസംവാദത്തിനും വേദിയായി.പുതിയ നോവലായ ‘ഇയ’യിലൂടെ വായനക്കാർക്ക് പുതിയൊരു സാഹിത്യാനുഭവം സമ്മാനിക്കുകയാണ് കെ. അനിൽകുമാർ.


