പുതുപ്പള്ളിയിൽ സഹതാപത്തിന്റെ പേരിൽ വോട്ടുചെയ്താൽ വരും നാളുകളിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരും; കെ ബി ഗണേഷ് കുമാർ
1 min readപുതുപ്പള്ളിയിൽ സഹതാപത്തിന്റെ പേരിൽ വോട്ടുചെയ്താൽ വരും നാളുകളിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് എംഎൽഎ കെ ബി ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിലെ മറ്റ് നിയോജക മണ്ഡലങ്ങൾക്കൊപ്പം വികസനകാര്യത്തിൽ മുന്നോട്ടുവരാൻ പുതുപ്പള്ളിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെയ്ക്ക് സി തോമസിന്റെ സ്വീകരണ പരിപാടിയിൽ പാമ്പാടി കുറ്റിക്കലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.