June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 3, 2025

കണ്ണൂർ സർവ്വകലാശാല വനിതാ ക്രിക്കറ്റ്:-സർ സയ്യിദ് കോളേജ് ചാമ്പ്യൻമാർ

1 min read
SHARE

 

തളിപ്പറമ്പ: കണ്ണൂർ സർവ്വകലാശാല വനിതാ ക്രിക്കറ്റ് കിരീടം തുടർച്ചയായി അഞ്ചാം തവണയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് നേടി.
കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാ കോളേജ് കണ്ണൂരിനാണ് രണ്ടാം സ്ഥാനം.ഗവ:  ബ്രണ്ണൻ കോളേജ് തലശ്ശേരി  മൂന്നാം സ്ഥാനം നേടി. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ  ഡോ: കെ വി അനൂപ്, സി ഡി എം ഇ എ പ്രസിഡൻ്റ് അഡ്വ: പി മഹ്മൂദ് ,ജനറൽ സെക്രട്ടരി  മഹമൂദ് അള്ളാംകുളം ,
‘കോളേജ് പ്രിൻസിപ്പാൾ ഡോ:  ഇസ്മയിൽ ഒലായിക്കര എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

കായിക വിഭാഗം മേധാവി ഡോ:  കെ വി മഹേഷ്  സംസാരിച്ചു. സർ സയ്യിദ് കോളേജിൽ നടന്ന ചാമ്പ്യഷിപ്പിൽ  വെച്ച്  അന്തർസർവ്വകലാശാല മൽസരത്തിനുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ  തിരഞ്ഞെടുത്തു.