August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

ഗവര്‍ണറുടെ നയപ്രഖ്യാപനം; മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

SHARE

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. നവകേരളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള അര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്.

നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് കേരള നിയമസഭയെ അഭിസംബോധന ചെയ്യുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മികവ് ദേശീയതലത്തില്‍ ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

ഡിജിറ്റല്‍ ഡിവൈഡ് സമൂഹത്തില്‍ നിലനില്‍ക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാട്. ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അതിദാരിദ്ര്യത്തിലുള്ള 64,006 കുടുംബങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.