വീണ്ടും കാട്ടാന ആക്രമണം; കര്‍ണാടകയില്‍ മലയാളി വയോധികന് ദാരുണാന്ത്യം

1 min read
SHARE
ചിക്ക്മംഗളൂരു: കാട്ടാന ആക്രമണത്തില്‍ കർണാടകയില്‍ മലയാളിക്ക് ദാരുണാന്ത്യം. കാലടി സ്വദേശി കെ ഏലിയാസാണ് (76) മരിച്ചത്.
ചിക്ക്മംഗളൂരുവില്‍, നരസിംഹരാജപുര താലൂക്കിലാണ് ദാരുണസംഭവം അരങ്ങേറിയത്. മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച്‌ മകനോടൊപ്പം വനത്തില്‍ എത്തിയപ്പോഴാണ് ഏലിയാസിനെ കാട്ടാന പിന്നില്‍ നിന്ന് ആക്രമിച്ചത്.
വർഷങ്ങള്‍ക്ക് മുൻപ് കൃഷി ആവശ്യങ്ങള്‍ക്കായി കർണാടകയില്‍ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഏലിയാസിന്റേത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ വയോധികൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. നരസിംഹരാജപുര താലൂക്കില്‍ ഒരു മാസത്തിനുളളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.