October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണവും തട്ടുകടകളുടെ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

SHARE

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണവും തട്ടുകടകളുടെ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.നഗരസഭ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ഇന്ന് (19/12/2024) ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി വിളിച്ച് ചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം.നഗരസഭാ സെക്രട്ടറി, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പോലീസ് അധികൃതര്‍, ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.2024 മെയ് മുതല്‍ നഗരസഭാപരിധിയില്‍ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്.അതില്‍ 3 രോഗികള്‍ മരണപ്പെടുകയും ചെയ്തു.

ഈ മാസം മാത്രം 84 കേസുകള്‍ ഉണ്ടായി എന്നത് രോഗ പകര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി.ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം ചെയ്യുന്ന എല്ലാ സ്വകാര്യ ഏജന്‍സികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചത്.ഭക്ഷണം ഉണ്ടാക്കുകയും വില്ലന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധമായും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചു.നഗരസഭ പരിധിയിലെ തട്ടുകടകള്‍ 2025 ജനുവരി 5 വരെ ഒരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.നഗരസഭ പരിധിയിലെ എല്ലാ കിണറുകളും ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ക്ലോറിനേഷന്‍ നടത്താനും തീരുമാനിച്ചു.

നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വീടുകളും സ്ഥാപനങ്ങളും കയറി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് തുടര്‍ച്ചയായി നഗരസഭയും ആരോഗ്യ വിഭാഗവും പരിശോധിക്കുന്നതും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.