കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ

1 min read
SHARE

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യംമേഖലയിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ വർഷം കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു.അതേസമയം ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ഇ​ട​മു​ള​യ്ക്ക​ൽ, ഇ​ട്ടി​വ, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ കു​ള​ത്തൂ​പ്പു​ഴ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.