വിജയ് ഹസാരെ ട്രോഫി: ഒഡീഷക്കെതിരെ കേരളം ബാറ്റിംഗ് ആരംഭിച്ചു, സഞ്ജു ക്രീസില്‍! ടീമില്‍ ഒരു മാറ്റം
1 min read

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആളൂരില്‍ നടക്കുന്ന മത്സരത്തില്‍ ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍റെ (12) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമ്മല്‍ (16), സഞ്ജു സാംസണ്‍ (12) എന്നിവരാണ് ക്രീസില്‍. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച കേരളം രണ്ടാ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമാതണ് കേരളം.
