കോടിയേരിയുടെ ഭാര്യ സഹോദരനെ മാറ്റി, 5 പൊതുമേഖല സ്ഥാപനങ്ങളിൽ പുതിയ എംഡിമാർ, മന്ത്രിസഭാ യോഗ തീരുമാനം
1 min read

തിരുവനന്തപുരം : വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം. 5 സ്ഥാപനങ്ങളുടെ എംഡിമാരെ മാറ്റി. യുണൈറ്റഡ് ഇലക്ട്രിക്കൽസ് എം ഡിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരൻ വിനയ കുമാറിനെയും മാറ്റി. പകരം പണ്ടംപുനത്തിൽ അനീഷ് ബാബുവിനാണ് നിയമനം.
പുതിയ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു
യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് – പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് – നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് – ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – മാത്യു സി. വി.
