July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 29, 2026

എം ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മാനദണ്ഡങ്ങള്‍പ്രകാരം’ : മന്ത്രി പി രാജീവ്

SHARE

എം ആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാന്‍ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡങ്ങള്‍പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും കാണിക്കില്ലെന്നും അതില്‍ പ്രത്യേക താല്‍പര്യം സര്‍ക്കാര്‍ കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

അതേസമയം ദുരന്ത നിവാരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുക സംസ്ഥാനത്തിന് നല്‍കണമെന്നും അതില്‍ വിവേചനം കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് പറഞ്ഞ മന്ത്രി, പ്രധാനമന്ത്രി വന്ന വിമാനത്തിന്റെ തുക ചോദിക്കുമോയെന്നാണ് നോക്കുന്നതെന്നും പറഞ്ഞു.