January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 15, 2025

നാടിന്റെ വികസനത്തിനായി ഒന്നിച്ച് നില്‍ക്കണം – സ്പീക്കര്‍ എ എന്‍ ഷംസീര്‍; കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു.

1 min read
SHARE

വികസനത്തിന്റെ കാര്യം വരുമ്പോള്‍ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായി പ്രവൃത്തിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. വ്യത്യസ്ത രാഷ്ട്രീയ അനുഭാവമുള്ളവരാണെങ്കിലും നാടിന്റെ പുരോഗതിക്കായി ഒരുമിച്ച് നിന്ന് വേണം പ്രവൃത്തിക്കാന്‍. എങ്കില്‍ മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ കാണാനാകൂ. വികസനം എല്ലാവരിലും കൃത്യമായി എത്തുകയും വേണം. ആറളത്തെ ആന ശല്യം, ബഫര്‍സോണ്‍ ആശങ്കകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ച 90 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ടില്‍നിന്നും അനുവദിച്ച 65 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ അശോക് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീജ ജോസഫ്, സെക്രട്ടറി കെ കെ സത്യന്‍ അംഗങ്ങളായ മിനി പൊട്ടങ്കല്‍, ബാലന്‍ പുതുശ്ശേരി, ഷേര്‍ലി പടിയാനിക്കല്‍, ബാബു കാരിവേലില്‍, എ. ടി. തോമസ്, ജെസ്സി റോയ്, ലൈസ ജോസ്, ബാബു മാങ്കോട്ടില്‍, പി സി തോമസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബീന പുതുശ്ശേരി, വിവിധ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.