മദ്യലഹരിയില്‍ ഭര്‍ത്താവ് കത്തിയുമായി കുത്താന്‍ വന്നു; കത്തി പിടിച്ചുവാങ്ങി ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യ

1 min read
SHARE

കാസര്‍ഗോഡ് പാണത്തൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് കൊലപാതകം നടന്നത്. ബാബുവും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി വഴക്ക് പതിവായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബാബു മദ്യലഹരിയില്‍ വീട്ടിലെത്തിയത് കുടുംബ വഴക്ക് രൂക്ഷമാകുന്നതിന് കാരണമായി. മദ്യലഹരിയില്‍ ബാബു സീമന്തിനിയെ കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും ഇത് തടഞ്ഞ സീമന്തിനി സംഘട്ടനത്തിലൂടെ ഭര്‍ത്താവിനെ കീഴ്‌പ്പെടുത്തി കുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്ക് പരുക്കേറ്റ ബാബുവിനെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. സംഭവം നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല.