February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1 min read
SHARE

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കരളിന്‍റെ ആരോഗ്യം

ഉണക്കമുന്തിരി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. മലബന്ധം

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും സഹായിക്കും.

4. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

5. ഹൃദയാരോഗ്യം

ഉണക്കമുന്തിരിയിലെ നാരുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. അതുപോലെ പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യംസംരക്ഷിക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.

6. എല്ലുകളുടെ ആരോഗ്യം

കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

7. വണ്ണം കുറയ്ക്കാന്‍

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും. ഇതു രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.

8. ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.