ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.
1 min readമുണ്ടക്കയം: മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാപ്പാറയിൽ, ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് ടോറസ് ലോറി മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
പറത്താനം സ്വദേശി മെൽബിൻ ആണ് മരിച്ചത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. റബർ ഉല്പന്നങ്ങളുമായി കോട്ടയത്തേക്ക് വരികയായിരുന്നു ടോറസ് ലോറി. കൊല്ലം -തേനി ദേശീയപാതയിൽ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക്
വരികയായിരുന്ന ലോറി, മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
ഓട്ടോറിക്ഷ പൂർണ്ണമായും നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിലായി. പോലീസും, ഫയർഫോഴ്സ് അധികൃതരും, ലോറി വടം കെട്ടി വലിച്ച് ഉയർത്തിയ ശേഷമാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.