മാലിന്യ സംസ്കരണത്തിന് കൊല്ലത്തെ മാതൃകയാക്കണം; പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് വിൽപന നടത്താൻ കഴിയണമെന്ന് എം.വി ഗോവിന്ദൻ

1 min read
SHARE

മാലിന്യ സംസ്കരണത്തിന് കൊല്ലത്തെ മാതൃകയാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് വിൽപന നടത്താൻ കഴിയണം. ബ്രഹ്മപുരം വിഷയം പരിഹരിക്കപ്പെടണം. മാലിന്യത്തിൻ്റെ വികേന്ദ്രീകൃത സംസ്കരണം നടക്കണം. കേരളത്തിൻ്റെ ഖരമാലിന്യ പ്രശ്നം പരിഹരിക്കപ്പെടും. നിലവിലെ കരാറുകാരന് സംസ്കരിക്കാൻ കഴിയില്ലെങ്കിൽ ബദൽ സംവിധാനം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം.