May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

മദ്യപാനം ഒരു തുള്ളി പോലും അപകടകരം; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

1 min read
SHARE

മദ്യം കാന്‍സറിനും മറ്റ് വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട് എന്ന് നിരവധി പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ വസ്തുത അംഗീകരിക്കാന്‍ മദ്യപിക്കുന്നവര്‍ തയ്യാറാകാറില്ല. ചിലരാകട്ടെ കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് കരുതുന്നവരാണ്. അതിനിടയിലാണ് വസ്തുതയുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഒരു തുള്ളി മദ്യം പോലും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. മദ്യപാനം വര്‍ധിക്കുന്നതിനൊപ്പം ക്യാന്‍സര്‍ സാധ്യതയും വര്‍ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഇതുവഴി വ്യക്തമാക്കുന്നുണ്ട്. ലാന്‍സെറ്റിക് പ്ലബിക് ഹെല്‍ത്തിലാണ് ഇത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചത്. കുടലിലെ ക്യാന്‍സര്‍, സ്ത്രീകളിലെ സ്തനാര്‍ബുദം ഉള്‍പ്പെടെ ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തിലെ ലവണസംയുക്തം തകരുന്നതിനാല്‍ എഥനോള്‍ ജീവശാസ്ത്രപരമായ സംവിധാനങ്ങളിലൂടെ ക്യാന്‍സറിന് കാരണമാകുന്നു. മദ്യം അടങ്ങിയ ഏത് പാനീയവും അതിന്റെ വിലയും ഗുണനിലവാരവും പരിഗണിക്കാതെ തന്നെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. കൂടുതല്‍ മദ്യം കഴിക്കുന്നതിനനുസരിച്ച് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിലെ എല്ലാ ആല്‍ക്കഹോള്‍-ആട്രിബ്യൂട്ടബിള്‍ ക്യാന്‍സറുകളിലും പകുതിയും മിതമായ മദ്യപാനം മൂലമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഴ്ചയില്‍ 1.5 ലിറ്ററില്‍ താഴെ വൈന്‍ അല്ലെങ്കില്‍ 3.5 ലിറ്ററില്‍ താഴെ ബിയര്‍ കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യന്‍ യൂണിയനിലെ സ്ത്രീകളില്‍ സ്തനാര്‍ബുദങ്ങള്‍ വര്‍ധിക്കാനുള്ള കാരണവും ഈ രീതിയിലുള്ള മദ്യപാനമാണ്. യൂറോപ്യന്‍ യൂണിയനിലെ മരണത്തിന്റെ പ്രധാന കാരണം ക്യാന്‍സറാണ് – ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന സംഭവങ്ങളുടെ നിരക്ക് – കൂടാതെ മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിഭാഗവും വ്യത്യസ്ത തരം ക്യാന്‍സറുകള്‍ മൂലമാണ്. എഥനോള്‍ അടങ്ങിയിട്ടുള്ള വൈനും മദ്യവുമൊക്കെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മദ്യപാനം ക്യാന്‍സറിന് കാരണമാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ വസ്തുത ഇപ്പോഴും മിക്ക രാജ്യങ്ങളിലും പൊതുജനങ്ങള്‍ക്ക് വ്യാപകമായി അറിയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.