മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ കളക്ടർ
1 min read

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ കളക്ടർ. വെടിക്കെട്ടിന് അനുമതി തേടി തെക്കേ ചെരുവാരം ഭാരവാഹികൾ സമർപ്പിച്ച അപേക്ഷ എറണാകുളം ജില്ലാ കളക്ടർ നിരസിച്ചു. പൊലീസ്,റവന്യു,അഗ്നി രക്ഷാ സേന എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്ന് കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. 21,22 തീയതികളിലാണ് മരട് കൊട്ടാരം ക്ഷേത്രത്തിൽ ഉത്സവം നടക്കുക .അതേസമയം തൃപ്പൂണിത്തുറ സ്ഫോടന സംഭവത്തിൽ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സബ് കളക്ടർ കെ മീര പറഞ്ഞു. അപകടത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയില്ല എന്നും വ്യക്തമാക്കി. ബന്ധപ്പെട്ടവരുടെ മൊഴികളും രേഖകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ച നടത്തുമെന്നും സബ്‌കളക്ടർ പറഞ്ഞു. ബലക്ഷയമുള്ള വീടുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പൊളിച്ച് മാറ്റുമെന്നും വ്യക്തമാക്കി.
