ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിള കോൺഗ്രസ്

1 min read
SHARE

കണ്ണൂർ: പാർലമെന്റ് ഉദ്ഘാടനത്തിന് ബി ജെ പി എം പി ബ്രിജ് ഭൂഷണെ പങ്കെടുപ്പിച്ചത് അപമാനകരമാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ. മഹിളാ കോൺഗ്രസ് ഗുസ്തി താരങ്ങളോടൊപ്പമാണെന്നും ശ്രീജ മഠത്തിൽ പറഞ്ഞു. ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ(ശനി)
കൊച്ചിയിൽ പ്രകടനം നടത്തും. പ്രകടനത്തിൽ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നതാണ്. പ്രകടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ഡി സി സി ജനറൽ സെക്രട്ടറി സി ടി ഗിരിജ എന്നിവർ പങ്കെടുത്തു.