ബീവറേജസ്സ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണം; മാർട്ടിൻ ജോർജ്
1 min read

കണ്ണൂർ: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു, ബെവ്കോ എപ്ലോയീസ് അസോസിയേഷൻ (INTUC) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. കേരളത്തിലെ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനത്തിൽ ഒന്നായ ബീവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നാല് വർഷമായി സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കാരണം നടപ്പിലാക്കിയിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ ബിനോയ്, ബിൻന്റോ സി, ബിനോയ്മാത്യൂ കെ, ഫൽഗുനൻ എം, ലത എം എന്നിവർ സംസാരിച്ചു.
