ബംഗളൂരുവിൽ നിന്ന് ലോറിയിൽ എം.ഡി.എം.എ കടത്ത് : രണ്ടുപേർ അറസ്റ്റിൽ
1 min read

പന്തീരാങ്കാവ്: ബംഗളൂരുവിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന 400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊണ്ടോട്ടി പുളിക്കൽ പാലച്ചിങ്ങൽ നൗഫൽ (32), ഫറോക്ക് നല്ലൂർ പുത്തൂർകാട് സ്വദേശി ജംഷീദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ആന്റി നർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീമും സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
