August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

നോൺ വെജ് രുചിയിൽ ഒരു കിടിലൻ കുറുമ ഉണ്ടാക്കാം…

SHARE

വെജിറ്റബിൾ കുറുമ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം…

ചേരുവകൾ:
കാരറ്റ് – 1 മീഡിയം അരിഞ്ഞത്
കോളിഫ്ലവർ – 1/2 കപ്പ് ഇതളുകളാക്കിയത്
ബീൻസ് – 1/2 കപ്പ് അരിഞ്ഞത്
ഉരുളക്കിഴങ്ങ് – 1 മീഡിയം അരിഞ്ഞത്
ഗ്രീൻപീസ് – 1/2 കപ്പ്
തക്കാളി – 1 വലുത്
സവാള – 1 വലുത് അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
തേങ്ങ – 1/2 കപ്പ്
കശുവണ്ടി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
മല്ലി – 1ടീസ്പൂൺ
പെരുംജീരകം – 1/2 ടീസ്പൂൺ
വഴനയില – 1എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
ഏലയ്ക്കായ – 2 എണ്ണം
കറുവപ്പട്ട – 1 ഇഞ്ച് നീളത്തിൽ
എണ്ണ – 2 ടേബിൾസ്പൂൺ
വെള്ളം – 3 1/4 കപ്പ്
മുളകുപൊടി – 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മല്ലിയില – 3 ടേബിൾസ്പൂൺ അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വഴനയില, ഗ്രാമ്പൂ, ഏലയ്ക്കായ, കറുവപ്പട്ട എന്നിവ എണ്ണയിൽ ഇട്ട് ഇളക്കുക ശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം കാരറ്റ്, കോളിഫ്ലവർ, ബീൻസ്,ഉരുളക്കിഴങ്ങ്, ഗ്രീൻപീസ് എന്നിവ ചേർത്ത് ഇളക്കി രണ്ട് കപ്പ് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് വേവിക്കുക.

ഒരു മിക്സിയുടെ ജാറിൽ തേങ്ങ തിരുമ്മിയത്, കശുവണ്ടി, പച്ചമുളക്, മല്ലി, പെരുംജീരകം എന്നിവ കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത തേങ്ങ വേവിച്ചെടുത്ത പച്ചക്കറിയിൽ ചേർത്ത്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് അഞ്ച് മിനിറ്റ് തിളപ്പിച്ച് കറി കുറുകി വരുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം . സ്വാദിഷ്ടമായ വെജിറ്റബിൾ കുറുമ റെഡി.