April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

50-ാം സിനിമയിലും മക്കൾ സെൽവന് തിളക്കം; ആദ്യദിനത്തിൽ മികച്ച കളക്ഷനുമായി മഹാരാജ

1 min read
SHARE

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ പ്രകടനത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് എല്ലാ കോണുകളിൽ നിന്നും വരുന്നതും. ആ പ്രതികരണങ്ങൾ സിനിമയുടെ ആദ്യദിന കളക്ഷനിലും പ്രതിഫലിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആദ്യദിനത്തിൽ മഹാരാജ ആഗോളതലത്തിൽ 10 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ട്. ആദ്യദിനത്തിൽ സിനിമയ്ക്ക് പ്രീ സെയ്‌ലുകളിലൂടെ മാത്രം നാല് കോടിയിലധികം രൂപയും നേടിയിരുന്നു. സമീപകാലത്ത് ബോക്സോഫീസിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിജയ് സേതുപതി ചിത്രമായിരിക്കും മഹാരാജ. നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അനുരാഗ് കശ്യപും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാന്താര ഉൾപ്പെടെയുള്ള ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി.അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു.