മലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രിഡി ചിത്രം ‘ലൗലി’ നാളെ മുതൽ തീയറ്ററുകളിൽ

1 min read
SHARE

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു.സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ ജയന്‍, ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി എ സി ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നേനി എന്റര്‍ടൈന്‍മെന്റ്‌സ്ലി പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റന്‍ ഘട്‌സ് പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ ശരണ്യ ദിലീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ലൗലി’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു നിർവ്വഹിക്കുന്നു.സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.