കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

1 min read
SHARE

കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. എറണാകുളം മരടിലാണ് സംഭവം. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്. പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം.