മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു
1 min read

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫ്ലാറ്റിൽ വച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു.
അതേസമയം, മാനേജർ എന്ന അവകാശപ്പെട്ട വിപിൻ തനിക്കെതിരെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വ്യാജം എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ആരോപണം. പൊറുക്കാൻ പറ്റാത്ത തെറ്റാണ് വിപിൻ തന്നോട് ചെയ്തത്. ഇത് ചോദിക്കാൻ പോയപ്പോൾ ചൂടായി സംസാരിക്കുന്നതിനിടയിൽ കൂളിംഗ് ഗ്ലാസ് താൻ വലിച്ചെറിഞ്ഞു. വിപിനെ താൻ തല്ലിയിട്ടില്ലെന്നും ഉണ്ണിമുകുന്ദൻ പ്രതികരിച്ചിരുന്നു.
ടോവിനോയെ കുറിച്ച് താൻ മോശം പരാമർശം നടത്തിയിട്ടില്ല എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.തന്നെ തകർക്കാൻ ശ്രമിച്ചവർ വിപിനെ ആയുധം ആക്കിയതാണെന്നും ആരോപണമുണ്ട്.
