കലാപം കെട്ടടങ്ങാതെ മണിപ്പൂര്‍: വീണ്ടും വെടിവെയ്പ്, സുരക്ഷ ഉറപ്പിക്കാൻ കൂടുതല്‍ സേന എത്തും

1 min read
SHARE

ഡല്‍ഹി: മണിപ്പൂരിലെ ഇംഫാല്‍-ജിരിബാം ഹൈവേയില്‍ എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള ട്രക്കുകള്‍ക്ക് നേരെ ചൊവ്വാഴ്ച ആയുധധാരികളായ അക്രമികള്‍ വെടിയുതിർത്തതിനെ തുടർന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നു.ചൊവ്വാഴ്ച രാവിലെ 10.30-ന് ഇംഫാലില്‍ നിന്ന് 160 കിലോമീറ്റർ അകലെ തമെങ്‌ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്‌ക്കും ഇടയില്‍ എൻഎച്ച്‌ 37 ന് സമീപമാണ് സംഭവം.

 

ചരക്ക് കയറ്റിയ ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും വാഹനവ്യൂഹത്തിന് നേരെ സായുധരായ അക്രമികള്‍ വെടിയുതിർക്കുകയും ഒരു എല്‍പിജി ട്രക്ക് ഉള്‍പ്പെടെ നാല് ഇന്ധന ട്രക്കുകള്‍ ഇടിക്കുകയും ചെയ്തു.

വാഹനങ്ങളിലൊന്നിൻ്റെ ഡ്രൈവറായ തമെംഗ്‌ലോങ്ങിലെ ഇറാങ് പാർട്ട്-2 ഗ്രാമത്തില്‍ നിന്നുള്ള തുലാറാം മഗർ കാലിന് വെടിയേറ്റ് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഖോങ്‌സാങ് ഹെലിപാഡില്‍ നിന്നാണ് മഗറിനെ എയർലിഫ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂർ സർക്കാർ കഴിഞ്ഞ 10 മാസമായി സുരക്ഷിതമായിതന്നെ ചരക്ക് വാഹനങ്ങളും എണ്ണ ടാങ്കറുകളും സംസ്ഥാനത്തേയ്ക്ക് എത്തിച്ചിരുന്നു. NH-37 ഉപയോഗിക്കാതെ സാധനങ്ങള്‍ എത്തിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം. ഇതോടെ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ച്‌ സുരക്ഷ ശക്തമാക്കുകയാണ് കേന്ദ്രം.