April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ ‘മാർക്കോ’; മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം വരുന്നു.

1 min read
SHARE

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ പിറന്നാൾ സ്പെഷ്യലായി പുറത്തിറങ്ങി. കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മാർക്കോയേയാണ് പോസ്റ്ററിൽ കാണുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.  ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
“മലയാളത്തിൽ ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളിൽ വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻസും ബ്രൂട്ടലുമാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ഗൗരവത്തിൽ എടുക്കണം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ,   മ്യൂസിക് ടീം: വിനായക് ശശികുമാർ, ടാബ്‌സീ, ജിതിൻ രാജ്. സ്പോട്ട് എഡിറ്റർ: ഷിജിത് പി നായർ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.