കണ്ണൂർ ജില്ലയിൽ നിന്നും കാർഷിക മേഖലയിലെ പ്രവർത്തന മികവിന്,കാർഷിക മേഖലയിലെ നൂതന ആശയം എന്നതിന് മാർക്കറ്റ് ഗ്രൂപ്പ്‌ കേരള എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ സ്ഥാപകനായ തോമസ് കൊന്നക്കൽ തിരഞ്ഞെടുക്കപെട്ടൂ.

1 min read
SHARE

ശ്രീകണ്ഠപുരം :കേരള സർക്കാർ കാർഷിക വികസന വകുപ്പ് സംസ്ഥാന കാർഷിക അവർഡിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ നിന്നും കാർഷിക മേഖലയിലെ പ്രവർത്തന മികവിന്, കാർഷിക മേഖലയിലെ നൂതന ആശയം എന്നതിന് മാർക്കറ്റ് ഗ്രൂപ്പ്‌ കേരള എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ സ്ഥാപകനായ തോമസ് കൊന്നക്കൽ തിരഞ്ഞെടുക്കപെട്ടൂ. (ചെമ്പൻതോട്ടി,ശ്രീകണ്ഠപുരം കൃഷിഭവൻ ). ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി. പി. പി ദിവ്യ അവാർഡ് നൽകി.സംസ്ഥാന അടിസ്ഥാനത്തിൽ നടന്ന കൃഷി ഉദ്യോഗസ്ഥരുടെ പരിശോധനയുടെയും മുഖമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ഈ അംഗീകാരം.മാർക്കറ്റ് ഗ്രൂപ്പ്‌ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കർഷകരുടെ ഉത്പന്നങ്ങൾ കൃഷിയിടത്തിൽ വെച്ച് തന്നെ അവർ നിശ്ചയിക്കുന്ന വിലക് വിൽക്കാൻ സാധിക്കുന്നു. കർഷകർക്ക് വേണ്ട ജോലിക്കാരെ കണ്ടെത്താൻ സഹായിക്കുന്നു. പശു, ആട്, താറാവ്, കോഴി, കോഴി മുട്ട തുടങ്ങി,വളർത്തു മൃഗങ്ങൾ, വീടുകളിൽ ഉപയോഗിക്കാതെ വെച്ച വീട്ടുപകരണങ്ങൾ എല്ലാം മതിയായ വിലക്ക് വിൽക്കാൻ കർഷകനെ സഹായിക്കുന്ന ഒരു വലിയ കൂട്ടായ്മ. 60 ൽ പരം ഗ്രൂപ്പുകളും 59000 അംഗങ്ങളും ആയി ജന മനസ്സുകളിൽ ഇടം നേടിയ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആണ് മാർക്കറ്റ് ഗ്രൂപ്പ്‌