ഇത് ചരിത്ര നേട്ടം; ബാലൺ ഡിഓർ പുരസ്കാരത്തിൽ മുത്തമിട്ട് മെസ്സി
1 min read

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67-ാമത് ബാലൺ ഡിഓർ പുരസ്കാരം അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക്.എട്ടാമതും മിശിഹാ സ്വർണപ്പന്തിൽ മുത്തമിടുമ്പോൾ അത് ചരിത്രമാവുകയാണ്. ബാലൺ ഡി’ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം സ്വന്തം റെക്കോർഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്.2009, 2010, 2011, 2012, 2015, 2019, 2021, വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി പുരസ്കാരം നേടിയിട്ടുള്ളത്..ലോകകപ്പ് നേടിയ സ്‌പെയ്‌ൻ ടീം അംഗം ബാഴ്‌സലോണയുടെ ഐതാന ബോൻമാതി മികച്ച .വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം സ്വന്തമാക്കി.
