മിഗ്ജൗമ് ചുഴലിക്കാറ്റ്: കടലിന് നടുവില്‍ പെട്ടത് പോലെ ചെന്നൈ നഗരം;
1 min read

അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനെ ആദ്യമായാണ് ഇത്രയും ശക്തമായ ഒരു മഴ പെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോകളില്‍ ചെന്നൈ നഗരത്തില്‍ കടല്‍ കയറിയ പ്രതീതിയാണ്. റോഡുകളെല്ലാം പുഴകള്‍ക്ക് സമാനമായി. വാഹനങ്ങള്‍ക്ക് പകരം നഗരത്തിലെമ്പാടും ചെറു വള്ളങ്ങള്‍ കീഴടക്കി.
