തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു
1 min read
തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സന്തോഷ് കുമാർ പി. ഡി, കൊച്ചി ദേവസ്വം ബോർഡ് അംഗമായി കെ.കെ. സുരേഷ് ബാബു, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായി ഒ.കെ. വാസു, ഉദയൻ കെ.എൻ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിൽ ഓരോ എസ്.സി/എസ്.റ്റി അംഗങ്ങളുടെയും, മലബാർ ദേവസ്വം ബോർഡിൽ 2 ജനറൽ അംഗങ്ങളുടേയും ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഈ സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളെ നിയമസഭയിലെ ഹിന്ദു എംഎൽഎമാർ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
