July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 16, 2025

ടെറസിൽ ഗ്രോബാഗിൽ പുതിന കൃഷി; മാതൃകയായി അയിഷയും നാറാത്ത് പഞ്ചായത്തും

1 min read
SHARE

 

അടുക്കളകളിൽ രുചിയും മണവും കൂട്ടാൻ ശുദ്ധവും വിഷരഹിതവുമായ പുതിനയിലകൾ ടെറസിൽ ഗ്രോബാഗിൽ വളർത്തി മാതൃകയാവുകയാണ് നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ എം ആയിഷ എന്ന കർഷക. ടെറസിൽ 200 ലധികം ഗ്രോ ബാഗുകളിലാണ് അവർ പുതിന കൃഷി ചെയ്യുന്നത്. ഉൽപാദിപ്പിക്കുന്ന പുതിന പ്രാദേശിക വിപണിയിലും കൃഷിഭവൻ ആഴ്ച ചന്തയിലും വിൽപന നടത്തുന്നു. കൂടാതെ പുതിന തൈകൾ ഉല്പാദിപ്പിച്ചും വിൽപന നടത്തുന്നുണ്ട്.

നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പുകൾക്ക് 1000 പുതിന തൈകൾ വിതരണം നടത്തി. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി മൂല്യവർധന കൃഷികൂട്ടങ്ങളുടെ പ്രോത്സാഹനത്തിനായി പുതിന ഇലയിൽ നിന്നും പുതിന പൊടി ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2025- 2026 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 മൺചട്ടികളിൽ പുതിന തൈവിതരണം നടത്താനും ലക്ഷ്യമിടുന്നുണ്ട്.

ഈ പ്രവർത്തനങ്ങൾക്കായി നാല് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഔഷധ സസ്യമായ പുതിനയിൽ നിന്നാണ് മെന്തോൾ എന്ന തൈലം വാറ്റിയെടുക്കുന്നത്. വലിയ സാധ്യതകളുള്ള ഇനമായി പുതിന കൃഷിയെ മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് നാറാത്ത് പഞ്ചായത്തിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത്.