അത്ഭുത രക്ഷപ്പെടൽ; പഞ്ചാബിൽ കുഴൽകിണറിൽ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി

പഞ്ചാബിൽ പുതുതായി കുഴിച്ച കുഴൽകിണറിൽ വീണ നാലുവയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഗുർകൻ സിങ് ആണ് കുഴൽക്കിണറിൽ വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചക്ക് സമാന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
20-30 അടി താഴ്ചയിലാണ് നാലു വയസുകാരൻ വീണത്. 12.40 ഓടെയാണ് കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തേക്കെടുക്കുമ്പോള്‍, മുഖമാകെ മണ്ണുകൊണ്ട് മൂടിയിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ എൻഡിആർഎഫ് സംഘത്തിന് കുടുംബം നന്ദി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മണ്ണ് താഴേക്ക് വീഴുന്നതിനാൽ ദുസഹമായിരുന്നുവെന്ന് എൻഡിആർഎഫ് പങ്കജ് ശർമ പിടിഐയോട് പറഞ്ഞു. എസ്ഡിആർഎഫിൻ്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം എളുപ്പമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്തിടെയാണ് ഈ കുഴൽകിണർ കുഴിച്ചതെന്ന് അധികൃതർ പറയുന്നു. എന്നാൽ പണി പൂർത്തിയാക്കിയിരുന്നില്ല. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്ഡേറ്റുകള് അറിയുന്നതിനായി ക്യാമറയും ഓക്സിജനും കുഴൽകിണറിലേക്ക് ഇറക്കിയിരുന്നുവെന്ന് ആഷിക ജെയ്ൻ പറഞ്ഞു. കുട്ടിയുടെ ചലനങ്ങള്‍ മനസിലാക്കിയതിനാൽ വേഗം തന്നെ രക്ഷപ്പെടുത്താനായെന്ന് അവർ കൂട്ടിച്ചേർത്തു.

